04:05pm 21 October 2026
NEWS
നല്ലൂർക്കാവ് ശ്രീ ഭദ്രകാളി ദേവി ക്ഷേത്രത്തിലെ അഞ്ചാമത് ശ്രീമദ് ഭാഗവത സപ്താഹയജ്ഞം
09/10/2026  07:11 PM IST
nila
 നല്ലൂർക്കാവ് ശ്രീ  ഭദ്രകാളി ദേവി ക്ഷേത്രത്തിലെ അഞ്ചാമത് ശ്രീമദ് ഭാഗവത സപ്താഹയജ്ഞം

കൊല്ലകടവ്: ചെറുവല്ലൂർ നല്ലൂർക്കാവ് ശ്രീ  ഭദ്രകാളി ദേവി ക്ഷേത്രത്തിലെ അഞ്ചാമത് ശ്രീമദ് ഭാഗവത സപ്താഹയജ്ഞം ഒക്ടോബർ 12 തിങ്കളാഴ്ച മുതൽ 18 ശനി വരെ നടത്തും.
11- ഞായറാഴ്ച വൈകിട്ട് ഏഴുമണിക്ക് ബ്രഹ്മശ്രീ അജി നാരായണൻ നമ്പൂതിരി (ചെട്ടികുളങ്ങര
 മുൻ പുറപ്പെടാ മേൽശാന്തി ) ഭദ്രദീപ പ്രകാശനം ചെയ്യുo.
 തുടർന്ന് ശ്രീമദ് ഭാഗവത മാഹാത്മ്യ പ്രഭാഷണം. ക്ഷേത്ര തന്ത്രി  ബ്രഹ്മശ്രീ ടിഡിപി നമ്പൂതിരി.
 ക്ഷേത്രമേൽശാന്തി സുദർശന ശർമ. യജ്ഞാചാര്യൻ തിരു വെങ്കടപുരം ഹരികുമാർ.
 യജ്ഞഹോതാവ്  ബ്രഹ്മശ്രീ മുരുകൻ പോറ്റി.
 എല്ലാദിവസവും യജ്ഞശാലയിൽ അന്നദാനം ഉണ്ടായിരിക്കും.
 മൂന്നാം ദിവസം ഒക്ടോബർ 14 രാത്രി എട്ടിന് തിരുവാതിര.
 അഞ്ചാം ദിവസം (16 വെള്ളി ) രാവിലെ 10ന് രുഗ്മിണിസ്വയംവരം. രാത്രി 8 മുതൽ ഭക്തിഗാനമേള.
 6 ദിവസം രാവിലെ പത്തിന് കുചേലോപാഖ്യാനം.
 രാത്രി 8 മുതൽ യോഗ അവതരണം. ഏഴാം ദിവസം (ഒക്ടോബർ 18) ഉച്ചയ്ക്ക് 1 മണിക്ക് സമൂഹസദ്യ, 3-ന് അവഭ്യഥസ്നാന ഘോഷയാത്ര.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Alappuzha
img